Food

മദ്യപാനം മരണത്തിലേയ്ക്ക് വഴിമാറാതിരിക്കാന്‍ ഈ ബ്രാന്റുകളെ ശ്രദ്ധിക്കുക !



മദ്യകഴിക്കുന്നവര്‍ക്ക് എപ്പോഴും ആള്‍ക്കഹോളിന്റെ അളവ് കൂടുന്നതിലായിരിക്കും പ്രിയം…പക്ഷ അത് നിങ്ങളുടെ ജീവനെടുക്കുമെന്ന കാര്യം എത്രപേര്‍ക്കറിയാം..എട്ടു മുതല്‍ 25ശതമാനം വരെ ആല്‍ക്കഹോളിന്റെ ഉപയോഗം കാര്യമായി നമ്മളെ ബാധിക്കാറില്ല.സാധാരണ മദ്യങ്ങളില്‍ അതിനാല്‍ തന്നെ ആല്‍ക്കഹോളിന്റെ അളവ് 40 ശതമാനത്തിലും താഴെ ക്രമപ്പെടുത്തിയാണ് മിക്ക ബ്രാന്‍ഡുകളും മദ്യമിറക്കാറ്. എന്നാല്‍ ആള്‍ക്കഹോളിന്റെ അളവ് കൂടുതലുള്ള ചില ബ്രാന്‍ഡുകളുടെ ഉപയോഗം നിങ്ങളെ മരത്തിലേയ്ക്ക് തന്നെ നയിച്ചേക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. അത്തരത്തിലുള്ള ഏതാനും ബ്രാന്റുകളുടെ പേരുകളാണ് ഈ റിപ്പോര്‍ട്ടിലുളളത്…

1. ബക്കാര്‍ഡി
ആല്‍ക്കഹോളിന്റെ അളവ് 75ശതമാനത്തില്‍ അധികമുള്ള റമ്മാണ് ബക്കാര്‍ഡി. വളരെ കുറഞ്ഞ അളവിലേ ഈ മദ്യം ഉപയോഗിക്കാവൂ. സ്റ്റീല്‍ ഫയര്‍ അറസ്റ്റര്‍ ഘടിപ്പിച്ച് വില്‍ക്കുന്ന ലോകത്തിലെ ഏക ബ്രാന്‍ഡാണ് ബക്കാര്‍ഡി.

2.സ്പിരിറ്റസ് സ്റ്റാവിസ്‌കി
ലോകത്തില്‍ ഏറ്റവുമധികം ആല്‍ക്കഹോളിന്റെ അംശമുള്ള മദ്യമാണ് സ്പിരിറ്റസ് സ്റ്റാവിസ്‌കി. 96ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്. കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ മരണം സംഭവിക്കാന്‍ ഇതുമതി.

3. എവര്‍ ക്ളിയര്‍
പ്രശസ്ത അമേരിക്കന്‍ ബ്രാന്‍ഡാണ് എവര്‍ ക്ളിയര്‍. 95 ശതമാനമാണ് എവര്‍ ക്ളിയറിലെ ആല്‍ക്കഹോളിന്റെ അളവ്.

4. ആബ്സിന്തേ
കാണാന്‍ നല്ല കളര്‍ഫുള്‍ ആണെങ്കിലും കഴിച്ചാല്‍ ജീവിതം അത്ര കളറാവില്ല. 85ശതമാനമാണ് ആബ്സിന്തേയിലെ ആല്‍ക്കഹോളിന്റെ അളവ്

.

5. ഡെവിള്‍സ് സ്പ്രിംങ്സ് വോഡ്ക
പേരുപോലെ തന്നെ ചെകുത്താനാണ് ആല്‍ക്കഹോള്‍ അളവിന്റെ കാര്യത്തില്‍ ഈ മദ്യം. 85ശതമാനമാണ് ആല്‍ക്കഹോള്‍. കോക്ടെയിലുകളുടെ കൂടെയാണ് ഡെവിള്‍സ് സ്പ്രിംങ്സ് വോഡ്ക സാധാരണ ഉപയോഗിക്കാറ്.

6. സണ്‍സെറ്റ് റം
സണ്‍സെറ്റ് റമ്മിലെ ആല്‍ക്കഹോളിന്റെ അളവ് 84.5ശതമാനമാണ്. ഡ്രൈയായി അടിച്ചാല്‍ ഏറ്റവും അപകടകാരി കൂടിയാണ് ഈ ബ്രാന്‍ഡ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top