Big story

ഉപരോധത്തെ പുല്ലുപോലെ നേരിട്ട് ഖത്തര്‍; വിസയില്ലാതെ ഖത്തറിലേക്കെത്തുക ലക്ഷകണക്കിന് സന്ദര്‍ശകര്‍ദോഹ: ഉപരോധത്തില്‍ ഖത്തര്‍ തളരുമെന്ന് വീമ്പിളക്കിയ പലരും ഇന്ന് ആശ്ചര്യത്തോടെയാണ് ഖത്തറിന്റെ മുന്നേറ്റത്തെ നോക്കുന്നത്… അമേരിക്കയുടേയും ഗള്‍ഫിലെ സഹരാജ്യങ്ങളുടേയും ഒറ്റപ്പെടുത്തലുകളെ അതിജീവിച്ചുകൊണ്ടാണ് ഖത്തറിപ്പോള്‍ മുന്നേറുന്നത്. ഏറ്റവുമൊടുവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിനോദ സഞ്ചാരികളെ ലക്ഷ്യവച്ച് നടത്തിയ പുതിയ നീക്കവും ഖത്തറിന് വന്‍ ഉണര്‍വാണ് സമ്മാനിക്കുക.ഇന്ത്യയട്ക്കമുള്ള പല രാജ്യങ്ങളും ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ഫീസുണ്ട്. ഖത്തറില്‍ ഇതെത്തുമ്പോള്‍ സൗജന്യമാണ്. ഇതാണ് ഏറ്റവും വലിയ പ്രത്യേകതഅതുകൊണ്ട് തന്നെ ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട. നേരെ വിമാനം കയറാം. അവിടെയെത്തിയാല്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല. ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം ലഭ്യമാകുമെന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി അധികൃതര്‍ അറിയിച്ചു. അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നല്‍കുന്നത്. 30 ദിവസം മുതല്‍ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം

ഇതോടെ ആളുകള്‍ കൂടതലായി ഖത്തറിലേക്ക് എത്തും. ടൂറിസം വിസ അനുസരിച്ചാണെങ്കിലും ജോലി തേടി എത്തുന്നവരും ഖത്തറിലേക്ക് കൂടുതലായി എത്തും. ലോകകപ്പ് ഫുട്ബോളിന്റെ ഒരുക്കത്തിലാണ് ഖത്തര്‍. അതുകൊണ്ട് തന്നെ നിരവധി തൊഴില്‍ അവസരങ്ങള്‍ അവിടെയുണ്ട്. ആര്‍ക്കും ഖത്തറിലെത്തി ജോലി കണ്ടെത്താനുള്ള അവസരമാണ് സൗജന്യ വിസാ സേവനം ഒരുക്കുന്നത്. വിമാനടിക്കറ്റും വഴിച്ചെലവും ഉണ്ടെങ്കില്‍ ഖത്തറിലെത്തി ജോലി കണ്ടെത്താം. അതുകൊണ്ട് തന്നെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഖത്തറിലേക്ക് തൊഴില്‍ അന്വേഷകരായി എത്തും. ഇങ്ങനെ ആളുകള്‍ കൂടുതലായെത്തുമ്പോള്‍ ഖത്തറിന്റെ സാമ്പത്തിക രംഗത്ത് പുതിയ ഉണര്‍വുണ്ടാകും. ടൂറിസവും കരുത്താര്‍ജ്ജിക്കും. പക്ഷേ ഇങ്ങനെ ഒഴുകിയെത്തുന്നവരെ എല്ലാം ഉള്‍ക്കൊള്ളാനാകുമോ എന്ന സംശയവും ഖത്തര്‍ അധികാരികള്‍ക്കിടയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് എത്തുന്നവരെ നിയന്ത്രിക്കാന്‍ വേണ്ടത് ചെയ്യുമെന്ന സൂചനയും ഉണ്ട്.

സന്ദര്‍ശകന്റെ പൗരത്വം അനുസരിച്ച് ഒന്നുകില്‍ 180 അല്ലെങ്കില്‍ 90 ദിവസം രാജ്യത്ത് ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. അല്ലെങ്കില്‍ മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി സൗജന്യ വിസ അനുവദിച്ചത്. കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് 96 മണിക്കൂറിലേക്കുള്ള സൗജന്യ വിസയാണ് അനുവദിച്ചത്.

 

ഖത്തറിലെ ടൂറിസം തളര്‍ന്നത് ഹോട്ടലുകളെ ബാധിച്ചിരുന്നു. ഇവിടെ താമസിക്കാന്‍ ആളില്ലാതായത് കാരണം ആയിരക്കണക്കിന് ഹോട്ടല്‍ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. പലര്‍ക്കും നീണ്ട അവധികള്‍ നല്‍കി. പുതിയ തീരുമാനത്തോടെ വീണ്ടും ഹോട്ടല്‍ രംഗം സജീവമാകും. ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ തുറന്ന സമീപനവും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുന്ന സുപ്രധാനമായ നടപടിയിലൂടെ 80 രാജ്യങ്ങളുമായി സമസ്ത മേഖലകളിലും ബന്ധം കൂടുതല്‍ ദൃഡമാകും. വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും ശക്തമാകും. അങ്ങനെ സൗദിക്കും കൂട്ടര്‍ക്കും പണികൊടുക്കാനാണ് ഖത്തറിന്റെ നീക്കം. രാജ്യത്തിന്റെ ടൂറിസം മേഖലയിലെ സുപ്രധാനമായ നടപടിയിലൂടെ ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 എന്ന ലക്ഷ്യത്തിലേക്കാണ് പ്രവേശിക്കുന്നത്.

സന്ദര്‍ശകരുടെ ഗുണം, ചെലവഴിക്കുന്നതിലെ കഴിവ്, സുരക്ഷാ പരിഗണനകള്‍ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് 80 രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മേഖലാവിപണിയില്‍നിന്ന് ആഗോള വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിത്. ടൂറിസം അഥോറിറ്റിയുടേയും ഖത്തര്‍ എയര്‍വേയ്‌സിന്റെയും പങ്കാളികളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിസ നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കുമെന്ന് പാസ്‌പോര്‍ട്ട്, എക്‌സ്?പാട്രിയേറ്റ്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ അതീഖ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് വളരെ ശ്രദ്ധാപൂര്‍വമാണ് രാജ്യങ്ങള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ സന്ദര്‍ശകര്‍ക്ക് രാജ്യത്തെത്താന്‍ കഴിയുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ. അക്ബര്‍ അല്‍ബേക്കറും അഭിപ്രായപ്പെട്ടു.ജിസിസി(ബഹ്‌റയ്ന്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, യുഎഇ) രാജ്യങ്ങള്‍, യുകെ, യുഎസ്എ, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, ഷെന്‍ഗന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ റസിഡന്‍സ് പെര്‍മിറ്റ് അല്ലെങ്കില്‍ സാധുവായ വിസ ഉള്ളവര്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കുന്നതിന് വിസ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഖത്തറില്‍ വിസ ഒഴിവാക്കുന്നതിന് പുറമേയാണിത്. യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ ഇവര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ലഭിക്കും. ഇതോടെ മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ക്കു വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യമായി ഖത്തര്‍ മാറിയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തെത്തിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സിന് ഇതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ടൂറിസം മേഖലാ നയത്തില്‍ സുപ്രധാനമാണ് പുതിയ വിസാ നിയമമെന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി ചീഫ് ടൂറിസം ഡവലപ്‌മെന്റ് ഓഫിസര്‍ ഹസന്‍ അല്‍ഇബ്‌റാഹിം പറഞ്ഞു. ലോക ടൂറിസം ദിനത്തിന് ഖത്തര്‍ ആതിഥ്യമരുളുന്ന സപ്തംബര്‍ 27ന് രാജ്യത്തെ ടൂറിസത്തിന് ഊര്‍ജം പകരുന്ന പുതിയ നയപ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top