Just in

ബ്ലൂവെയിലിനു പിന്നാലെ കുട്ടികളെ കൊല്ലാന്‍ മറിയവും



ബ്ലൂവെയില്‍ ഓണ്‍ലൈന്‍ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനില്‍ക്കേ. മറ്റൊരു ഓണ്‍ലൈന്‍ ഗയിമും ലോകം മുഴുവനും ഭീതിയുണര്‍ത്തുന്നു. ബ്ലൂവെയിലിനോട് സാമ്യം പുലര്‍ത്തുന്ന മറിയം എന്ന ഗയിമാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്നത്. വെള്ള തലമുടിയുള്ള മറിയം എന്ന പെണ്‍കുട്ടിയിലൂടെയാണ് ഗെയിം മുന്നോട്ട് പോകുന്നത്. കറുത്ത ബാക്ഗ്രൗണ്ടില്‍ നില്‍ക്കുന്ന ഒരല്‍പ്പം പേടിപ്പെടുത്തുന്ന ചിത്രമാണ് ഗെയിമിന്റെ തുടക്കം.

പിന്നീട് മറിയം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഗെയിമര്‍ ഉത്തരം പറയണം. ഈ സംഭാഷണത്തിനിടയില്‍ ഗെയിമറുടെ മനസ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് മറിയം സ്ഥാപിച്ചെടുക്കും. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍ ഗെയിം തുടര്‍ന്ന് കളിക്കണമെങ്കില്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ ഗെയിമര്‍ക്ക് മെസേജ് വരും. ഈ കാലയളവില്‍ കളിക്കുന്നയാള്‍ ഗെയിമിന് അടിമയാകുകയും ചെയ്യും.

കുട്ടികളില്‍ അക്രമവാസന ഉണ്ടാകാന്‍ ഉത്തരം ഗെയിമുകള്‍ ഇടയാക്കുമെന്ന അഭിപ്രായവും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.അമ്പതാം ദിവസം മരണം കാത്തിരിക്കുന്ന ബ്ലൂവെയിലിനെ പോലെ അപകടകാരിയല്ലെങ്കിലും മറിയം കളിക്കുന്നവരെ ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കൗമാരക്കാരെ ഈ ഗെയിം അപകടത്തില്‍ ചാടിച്ചേക്കാമെന്നാണ് ഇവരുടെ അഭിപ്രായം. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും കുട്ടികളെ ഈ ഗെയിം ഒറ്റപ്പെടുത്തുമെന്ന് യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ദര്‍ പറഞ്ഞു.

ഗെയിം കളിക്കാന്‍ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടത് ആവശ്യമായതിനാല്‍ സ്വകാര്യതയെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്. മറിയം സല്‍മാന്‍ അല്‍ ഹര്‍ബി വികസിപ്പിച്ച ഈ ഗെയിം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ വ്യാപകമാകുന്നത്. ഓഗസ്റ്റ് 7 വരെയുള്ള കണക്കുകള്‍ അനുസരിച്ച് നാല് ലക്ഷം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമായ ഗെയിമിന്റെ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ഓഗസ്റ്റ് 11ന് പുറത്തിറങ്ങും ഇതോടെ കൂടുതല്‍ പേരിലേയ്ക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക്ും വ്യാപിക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top