Sports

തന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ



ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫിഫ ലോകഫുട്‌ബോള്‍ പുരസ്‌കാരം മുതല്‍ മികച്ച യൂറോപ്യന്‍ താരമെന്ന നേട്ടം വരെ നിരവധി തവണ സ്വന്തമാക്കിയിട്ടുളള താരം. ലയണല്‍ മെസിയ്‌ക്കൊപ്പം ഫുട്‌ബോള്‍ ലോകം ചേര്‍ത്തു വിളിക്കുന്ന ഒരേയൊരു പേരാണ് ക്രിസ്റ്റ്യാനോയുടേത്.

എന്നാല്‍ ആരാണ് ഫുട്‌ബോള്‍ ലോകത്ത് റോണോയുടെ പിന്‍ഗാമിയെന്ന ചോദ്യം നമ്മളെല്ലാവരും പലവട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടാകില്ലേ. ഈ ചോദ്യത്തിന് ഉത്തരവുമായി സാക്ഷാല്‍ റൊണാള്‍ഡോ തന്നെ രംഗത്തെത്തി.

ഞാന്‍ കഴിവുളള കുറച്ച് താരങ്ങളെ കാണുന്നു. അസന്‍സിയോ, എംബാപ്പ, നെയ്മര്‍, ഡംബേല, ഹസാര്‍, റാഷ്‌ഫോര്‍ഡ് അങ്ങനെ ചിലര്‍. അടുത്ത തലമുറയില്‍ കഴിവുള്ളതായി കുറഞ്ഞത് 10 താരങ്ങളെങ്കിലും ഉണ്ടെന്നും റോണോ പറയുന്നു.

ഇപ്രാവശ്യത്തെ ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലെത്താന്‍ സാധ്യതയുളള ടീമുകളേതെന്നും റൊണാള്‍ഡോ പറയുന്നു. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ബയേണ്‍ മ്യൂണിച്ച്, പാരീസ് സെന്‍്‌റ് ജര്‍മ്മന്‍, യുവന്റസ് എന്നീ ടീമുകളില്‍ നിന്നായിരിക്കും സെമി ലൈനപ്പിലെത്താന്‍ സാധ്യതയെന്ന് റൊണാള്‍ഡോ നിരീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസമാണ് റൊണാള്‍ഡോയെ മികച്ച യൂറോപ്യന്‍ ഫുട്‌ബോളറായി തെരഞ്ഞെടുത്തത്. ലയണല്‍ മെസിയേയും ബുഫണേയും പിന്‍തള്ളിയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top