Food

ഫ്രിഡ്ജിലിരുന്നാലും ഉണങ്ങുന്ന കറിവേപ്പില ആഴ്ച്ചകളോളം വാടാതെ സൂക്ഷിക്കാന്‍ ഒരു വിദ്യ



മലയാളികളുടെ ഭക്ഷണ ശീലത്തില്‍ കറിവേപ്പിലയുടെ പങ്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കറിവേപ്പില ഇല്ലാതെ കറി ഇല്ല കേരളത്തി എന്നുതന്നെ പറയാം. പോഷക ഗുണത്തിലും രുചിയും മണവും പ്രദാനം ചെയ്യുന്നതിലും കറിവേപ്പിലയോളം മികച്ച ചേരുവ ഒന്നും തന്നെയില്ല എന്ന് തന്നെ പറയാം. നാട്ടിന്‍ പുറങ്ങളില്‍ ഒരു കറിവേപ്പിന്റെ ചെടിയെങ്കിലും ഇല്ലാത്ത വീടുകള്‍ വളരെ വിരളമായിരിക്കും. അതിനാല്‍ തന്നെ കറിയില്‍ ഇല വേപ്പില ചേര്‍ക്കേണ്ട സമയത്ത് അതിനെ പറ്റി ആലോചിച്ചാല്‍ മതിയായിരുന്നു.

എന്നാല്‍ നമ്മള്‍ ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലും പുറം നാടുകളിലും ചേക്കേറിയപ്പോള്‍ സ്ഥിതി മാറി. ചില സ്ഥലങ്ങളില്‍ കറിവേപ്പില കിട്ടാനില്ല. കിട്ടിയാല്‍ തന്നെ ഒന്നുരണ്ട് ദിവസത്തിനകം അത് വാടിപ്പോകും. ഫ്രിഡ്ജില്‍ വായിച്ചാല്‍ പോലും വേപ്പിലയുടെ ഉണക്കത്തെ പ്രതിരോധിക്കാന്‍ കഴിയില്ല.
എന്നാല്‍ ആഴ്ച്ചകളോളം കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു വിദ്യയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനായി പഴയ ഹോര്‍ലിക്ക്‌സ് കുപ്പി പോലുള്ള ഒരു ചില്ലുകുപ്പിയാണ് വേണ്ടത്

നന്നായി കഴുകി വെള്ളം വാര്‍ന്നുപോയി ഉണങ്ങിയ കുപ്പിയില്‍ കറിവേപ്പിലകള്‍ ഇതളുകളായി തിരിച്ച് വായു കടക്കാതെ അടച്ചതിന് ശേഷം ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിച്ച് നോക്കൂ. ആഴ്ച്ചകളോളം ഈ കറിവേപ്പിലയിതളുകള്‍ വാടാതെ തന്നെയിരിക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top