Business

കിണറ്റിൽ വെള്ളമുണ്ടെങ്കിൽ ഇനി വണ്ടി ഓടും ; വെള്ളം ഇന്ധനമാക്കി ബൈക്ക്



ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വര്‍ത്തമാനം. ഇന്ധന വില എത്രകണ്ട് ഉയര്‍ന്നാലും ഇനി നിങ്ങള്‍ക്ക് അതൊരു പ്രശ്‌നമാകില്ല. കിണറ്റിലോ കുളത്തിലോ പൈപ്പിലോ വെള്ളമുള്ളിടത്തോളം നിങ്ങളുടെ വാഹനം ഓടിക്കൊണ്ടേ ഇരിക്കും.

അത്തരമൊരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് റിക്കാര്‍ഡോ അസ്വേഡോ എന്ന ബ്രസീലുകാരന്‍. വെറും പൊള്ളയായ വാഗ്ദാനമല്ലിത് എന്ന് തെളിയിക്കാന്‍ ഇദ്ദേഹം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ഒരു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് 500 കിലോമീറ്റര്‍ യാത്ര നടത്തി റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് രണ്ടു വര്‍ഷം മുന്‍പാണ് റിക്കാര്‍ഡോ അസ്വേഡോ ഈ സാങ്കേതിക വിദ്യ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തത്.

ടി പവര്‍ ഒ20 എന്ന പേരില്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കളില്‍ അസ്വേഡോ ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് സാവോപോളോയിലെ നീണ്ട വഴികളിലൂടെ 500 കിലോമീറ്റര്‍ ചുറ്റുകയായിരുന്നു. മലിന ജലത്തില്‍ നിന്ന് പോലും വാഹനം ഓടിക്കാമെന്നാണ് അസ്വേഡോയുടെ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. ഒരു സിംഗിള്‍ എക്‌സ്റ്റേണല്‍ കാര്‍ ബാറ്ററിയുടെയും വെള്ളത്തിന്റെയും സമ്മിശ്ര ശൃഖലയുടെ സഹായത്താലാണ് വാഹനം ഓടുക. ജലത്തില്‍ നിന്നും ഇന്ധനമായ ഹൈഡ്രജന്‍ മോളിക്യൂളുകളെ വേര്‍തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.

തന്റെ കണ്ടുപിടുത്തം ഒരിക്കലും പ്രകൃതിക്ക് ദോഷം ചെയ്യില്ല എന്നാണ് അസ്വേഡോയുടെ വാദം. വെള്ളമൊഴിച്ച് ഓടുന്ന വാഹനത്തില്‍ നിന്നും പുറന്തള്ളുക നീരാവി മാത്രമാണെന്ന് അസ്വേഡോ പറയുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top