World

ഉത്തരകൊറിയക്ക് ട്രംപിന്റെ അന്ത്യശാസനം; ആശങ്കയോടെ ലോകംന്യൂയോര്‍ക്ക്: ഉത്തരകൊറിയക്ക് അന്ത്യശാസനം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി സംസാരിക്കാനെത്തിയപ്പോഴായിരുന്നു ട്രംപ് പൊട്ടിത്തെറിച്ചത്. ആത്മഹത്യ ചെയ്യാന്‍ റോക്കറ്റ് ഉണ്ടാക്കുന്നവനെയും അവന്റെ രാജ്യവും ഞങ്ങള്‍ നശിപ്പിക്കുമെന്നാണ് ഉന്നിനെ ഉദ്ദേശിച്ച് ട്രംപ് ഭീഷണിമുഴക്കിയത് .മരണത്തിന്റെ സംസ്‌കാരം പേറുന്ന ഇറാനെയും വെറുതെ വിടില്ലെന്നും യുഎസ് പ്രസിഡന്റ് താക്കീത് നല്‍കുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആദ്യമായി സംസാരിക്കാന്‍ എത്തിയ ട്രംപ് ഇത്തരത്തിലുള്ള ശകാരവര്‍ഷങ്ങളും ഭീഷണികളുമായി ഉറഞ്ഞ് തുള്ളുകയായിരുന്നു. ലോകരാജ്യങ്ങള്‍ ഇതെല്ലാം നിശ്ശബ്ദമായി കേട്ടിരുന്നപ്പോള്‍ ഉത്തരകൊറിയ പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്തു

Related image

 

യുഎസിനെയം അതിന്റെ വിശാലമായ സൈനിക ശേഷിയെയും നിരന്തരം വെല്ലുവിളിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന ‘ റോക്കറ്റ്മാന്‍’ ആയ ഉന്‍ അയാളുടെയും സ്വന്തം രാജ്യത്തിന്റെയും ആത്മഹത്യാ ദൗത്യത്തിലാണെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. അമേരിക്ക ഫസ്റ്റ് എന്ന തന്റെ വിവാദ അജന്‍ഡയെ ട്രംപ് ലോകനേതാക്കളുടെ മുന്നില്‍ വച്ച് ന്യായീകരിക്കുകയും ചെയ്തിരുന്നു. ലോകമാകമാനം വര്‍ധിച്ച് വരുന്ന ഭീകരവാദം, വെനിസ്വലയിലെ അഴിമതി സര്‍ക്കാര്‍, കൊലവിളി നടത്തുന്ന ഇറാനിയന്‍ ഗവണ്‍മെന്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് 193 ലോകരാജ്യങ്ങള്‍ അംഗങ്ങളായ ജനറല്‍ അസംബ്ലിയില്‍ വച്ച് ട്രംപ് പരാമര്‍ശിച്ചത്.

Image result for trump in un

ജനാധിപത്യമെന്ന മൂടുപടമിട്ട അഴിമതി നിറഞ്ഞ സ്വേച്ഛാധിപത്യഭരണകൂടമാണ് ഇറാനിലുള്ളതെന്ന് ട്രംപ് ആരോപിക്കുന്നു. സമ്പന്നായ ചരിത്രവും സംസ്‌കാവുമുള്ള ധനികരാജ്യമാണ് ഇറാനെന്നും എന്നാല്‍ നിലവില്‍ അത് ആക്രമണം ,രക്തച്ചൊരിച്ചില്‍, കലാപങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. ഇറാനിലെ നിലവിലെ നേതാക്കളുടെ കൊള്ളരുതായ്മകളുടെ പേരില്‍ ഏറ്റവും കൂടുതല്‍ നരകിക്കുന്നത് അവിടുത്തെ പൗരന്മാര്‍ തന്നെയാണെന്നും ട്രംപ് പറയുന്നു.

ഇറാന്‍ എണ്ണക്കച്ചവടത്തില്‍ നിന്നുണ്ടാക്കുന്ന ലാഭം ഹിസ്ബുല്ല, മറ്റ് ഭീകരസംഘടനകള്‍ തുടങ്ങിയവയെ തീറ്റിപ്പോറ്റാനാണെന്നും ഇവര്‍ നിഷ്‌കളങ്കരായ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നുവെന്നും സമാധാനത്തോടെ കഴിയുന്ന അറബ് രാജ്യങ്ങളെയും ഇസ്രയേലിനെയും ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിക്കുന്നു. ഈ പണം ഇറാനിലെ ജനങ്ങളുടെതാണെന്നും അത് ബാഷര്‍ അല്‍ ആസാദിന്റെ സ്വേഛാധിപത്യ ഭരണകൂടത്തിലേക്കും യെമനിലെ അഭ്യന്തരയുദ്ധത്തെ വര്‍ധിപ്പിക്കുന്നതിനും ദുരുപയോഗപ്പെടുത്തപ്പെടുന്നുവെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ ഒരു ഭരണകൂടം ദീര്‍ഘകാലം തുടരുന്നത് അനുവദിക്കാനാവില്ലെന്നും യുഎസ് പ്രസിഡന്റ് താക്കീത് നല്‍കുന്നു. തങ്ങളുടെ ആണവപദ്ധതി മറച്ച് വച്ച് കൊണ്ടാണ് ഇറാന്‍ മുന്നോട്ട് നീങ്ങുന്നതെന്നും ട്രംപ് ആരോപിക്കുന്നു.

വെനിസ്വലയിലെ ജനങ്ങള്‍ പട്ടിണികിടക്കുകയാണെന്നും ആ രാജ്യം തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും തന്റെ പ്രസംഗത്തില്‍ ട്രംപ് ഉയര്‍ത്തിക്കാട്ടി. ഈ വിഷയത്തെ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസമായിരുന്നു ട്രംപ് ലാറ്റിന്‍ അമേരിക്കന്‍ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. വെനിസ്വലയിലെ അവസ്ഥ സ്വീകരിക്കാന്‍ സാധിക്കാത്തതാണെന്നും ഇത് കൈയുംകെട്ടി നോക്കി നില്‍ക്കാന്‍ അമേരിക്കയ്ക്കാവില്ലെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top