Big story

സില്‍ക്ക് സ്മിതയുടെ ഓര്‍മ്മകള്‍ക്ക് 21 വര്‍ഷം



യുവത്വത്തെ ഒരുകാലത്ത് ഉന്മാദത്തിലാക്കിയ അഭിനേത്രി സില്‍ക്ക് സ്മിതയ വിടവാങ്ങിയട്ട് ഇരുപത്തൊന്ന് വര്‍ഷം. വിവിധ ഭാഷകളിലായി അഞ്ഞൂറിനടുത്ത് ചിത്രങ്ങളില്‍ അഭിനയിച്ച് സില്‍ക്ക് സ്മിതയ്ക്ക് ജീവിതം പക്ഷെ കയ്പ്പു നിറഞ്ഞതായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവത്വത്തിന്റെ ഹരമായി മാറി മനസുകീഴടക്കിയ താരത്തെ ഒരു പക്ഷെ സിനിമാ ലോകവും അവഗണിക്കുകയായിരുന്നു. മാദക നടിയെന്ന ലേബലിനപ്പുറത്തേക്ക് കടക്കാന്‍ ഒരിക്കലും ആരാധകരും അവരെ അനുവദിച്ചില്ല. മികച്ച അഭിനേത്രിയായിട്ടും തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചത് അപൂര്‍വ്വം മാത്രം.

വിജയലക്ഷ്മി എന്ന പേരുപേക്ഷിച്ച് തന്നെ താനാക്കിയ കഥാപാത്രത്തിന്റെ പേര് സ്വന്തം മേല്‍വിലാസത്തോട് തുന്നിച്ചേര്‍ത്തിയ സ്മിതയെ സിനിമ ഒരിക്കലും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല. ഇതിനിടയിലും ഇടക്കെപ്പോഴെങ്കിലും വീണുകിട്ടിയിരുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ സ്മിതയിലെ അഭിനേത്രിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.

1980ല്‍ വിനു ചക്രവര്‍ത്തി ബാര്‍ നര്‍ത്തകി എന്ന നിലയില്‍ വണ്ടിചക്രത്തിലൂടെ അവതരിപ്പിച്ച സ്മിതയെ കരിയറില്‍ ഉടനീളം തേടിയെത്തിയത് അത്തരം വേഷങ്ങള്‍ തന്നെയായിരുന്നു. ഒരേ തരം കഥാപാത്രങ്ങളിലൂടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്‌പോഴും വെറും ഒരു മാദക നടി എന്ന നിലയില്‍ ഒതുങ്ങാന്‍ അവര്‍ തയ്യാറല്ലായിരുന്നു.സിനിമയിലെ തിളത്തിനപ്പുറം ജീവിത്തിലെ വിഷന്‍ വേഷങ്ങള്‍ വേട്ടയാടിയപ്പോള്‍ എല്ലാം മനസിലൊളിപ്പിച്ചാണ് അവര്‍ യാത്രയായത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top