Entertainment

മലര്‍മിസും മേരിയും സെലിനും ഒന്നിക്കുന്നു; നായകനായി ധനൂഷ്



പ്രേമമെന്ന ചിത്രത്തിലൂടെ തമിഴ് മലയാള പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ
മലര്‍മിസും മേരിയും സെലിനും വീണ്ടും ഒരുമിക്കുന്നു. തമിഴിന്റെ സൂപ്പര്‍ താരം ധനുഷിന്റെ നായികമായാരാണ് പ്രേമം താരങ്ങള്‍ എത്തുന്നത്.

പുതിയ ചിത്രം മാരി 2വിലാണ്‌പ്രേമം നായികമാര്‍ സായിപല്ലവിയും മെഡോണയും അനുപമയും ധനുഷിന്റെ നായികമാരാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും .

ചിത്രത്തില്‍ ടൊവീനോയാണ് ധനുഷിന്റെ വില്ലനായെത്തുന്നത്.2015ല്‍ റിലീസായ മാരിയില്‍ വിജയ് യേശുദാസാണ് വില്ലനായി എത്തിയിരുന്നത്. മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രേന്റെ പ്രേമത്തിലൂടെ നിവിന്‍ പോളിയുടെ നായികമാരായാണ് മൂവരും സിനിമാലോകത്തിലേക്ക് എത്തിയത്.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മൂവരും അന്യ ഭാഷകളിലും കത്തി നില്‍ക്കുകയാണ്. മാരി 2 വിന്റെ പുതിയ വിശേഷങ്ങള്‍ സംവിധായകന്‍ ബാലാജി മോഹനാണ് പുറത്തു വിട്ടത്

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top