Big story

ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം വളരുന്നു



ലോകത്ത് മതങ്ങളുടെ വളര്‍ച്ചയില്‍ ഒന്നാം സ്ഥാനത്ത് ഇസ്ലാം തന്നെ ! വാഷിങ്ടണിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠനഫലവും ഇസ്ലാമിന്റെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.
2070ല്‍ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്നാണ് പ്രവചനം.

ഇസ്ലാംമതത്തിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയെന്ന് ഇതിന് മുമ്പ് പുറത്ത് വന്ന ചില പഠനഫലങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതിന് അടിവരയിടുന്നതാണ്
നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിനെ ഔദ്യോഗിക മതമാക്കിയത് വെറും 13 രാജ്യങ്ങള്‍ മാത്രമാണെന്നും എന്നാല്‍ അതേ സമയം ഇസ്ലാം ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടത് 27 രാജ്യങ്ങളിലാണെന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഹിന്ദുമതമാകട്ടെ നേപ്പാളില്‍ മാത്രമാണ് ഔദ്യോഗിക മതം.അതേ സമയം 40 രാജ്യങ്ങള്‍ അനൗദ്യോഗികമായി ഒരു പ്രത്യേക മതത്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതില്‍ 28 രാജ്യങ്ങള്‍ നിയമപരമായോ അല്ലെങ്കില്‍ സാമ്പത്തിക പരമായ ക്രിസ്ത്യാനിറ്റിക്ക് അനുകൂലമായിട്ടാണ് നിലകൊള്ളുന്നത്.

പുതിയ പഠനത്തിനായി ലോകമാകമാനമുള്ള 199 രാജ്യങ്ങളെയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 43 രാജ്യങ്ങള്‍ക്കാണ് ഔദ്യോഗിക മതമുള്ളത്. 40 എണ്ണം ഒരു മതത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ യുഎസ് അടക്കമുള്ള 106 രാജ്യങ്ങള്‍ ഒരു മതത്തിനും യാതൊരു വിധത്തിലുമുള്ള മുന്‍ഗണനയും നല്‍കുന്നില്ല. പത്ത് രാജ്യങ്ങള്‍ യാതൊരു വിധത്തിലുമുള്ള മതത്തെയും ഇഷ്ടപ്പെടുന്നുമില്ല. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോ അല്ലെങ്കില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായി തുടരുന്നവയോ ആണ് ഇക്കൂട്ടത്തില്‍ പെടുന്നത്. ചൈന, ക്യൂബ, നോര്‍ത്തുകൊറിയ, വിയറ്റ്‌നാം, നിരവധി മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തുടങ്ങിവയ ഇവയ്ക്കുദാഹരണങ്ങളാണ്.

ഇന്നത്തെ വളര്‍ച്ചാ തോത് തുടര്‍ന്നാല്‍ 2070 ആകുമ്പോഴേക്കും വളര്‍ച്ചയുടെ കാര്യത്തില്‍ ഇസ്ലാം മതം ക്രിസ്തുമതത്തെ മറികടക്കുമെന്നും പ്യൂറിസര്‍ച്ച് വെളിപ്പെടുത്തുന്നു. ആദ്യം ലോക ജനസംഖ്യയിലെ പങ്കിന്റെ കാര്യത്തില്‍ ഇരു മതങ്ങളും ഒപ്പത്തിനൊപ്പമെത്തുകയും തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇസ്ലാം ക്രിസ്തുമത്തതെ മറികടക്കുകയുമാണ് ചെയ്യുന്നത്. അതായത് 2070ല്‍ ഇരു മതങ്ങളും ലോക ജനസംഖ്യയുടെ 32 ശതമാനം വീതമായിരിക്കുമുണ്ടാവുക. 2014ല്‍ പ്രസിദ്ധീകരിച്ച് മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച് 2100 ആകുമ്പോഴേക്കും ക്രിസ്ത്യന്‍ ജനസംഖ്യയേക്കാള്‍ ഒരു ശതമാനം കൂടുതലായിരിക്കും ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യ.

നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവടക്കമുള്ള ചില പ്രദേശങ്ങളില്‍ മുസ്ലിം ജനസംഖ്യ പെരുകാന്‍ കുടിയേറ്റം പ്രധാന കാരണമായിത്തീര്‍ന്നിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്ലാമാണെന്നും പ്യൂ വിശകലനം വെളിപ്പെടുത്തുന്നു. 2010ലെ കണക്കനുസരിച്ച് 1.6 ബില്യണ്‍ മുസ്ലീങ്ങളാണ് ലോകത്തിലുണ്ടായിരുന്നത്. അതായത് ലോക ജനസംഖ്യയുടെ 23 ശതമാനമാണിത്. എന്നാല്‍ ക്രിസ്ത്യാനികള്‍ 2.2 ബില്യണ്‍ പേരാണുള്ളത്. ആഗോള ജനസംഖ്യയുടെ 31 ശതമാനം വരുമിത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top