Big story

ആപ്പിള്‍ ഐ ഫോണ്‍ 8 പൊട്ടിപിളരുന്നു !



ആപ്പിളിന്റെ ജനപ്രിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ 8 പൊട്ടിപ്പിളരുന്നു എന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അന്വേഷണവുമായി ആപ്പില്‍ രംഗത്ത്.

ഫോണ്‍ വാങ്ങിയവരും വാങ്ങാനിരിക്കുന്നവരും ഐഫോണ്‍ 8 ന്റെ പുതിയ തകരാറിനെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. വന്‍ വില നല്‍കി വാങ്ങിയ ഹാന്‍ഡ്‌സെറ്റ് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് പിളരുന്നതായി കണ്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ മാസം അവതരിപ്പിച്ച ഐഫോണ്‍ 8 പുറത്തിറങ്ങി ആദ്യ ആഴ്ചകളില്‍ തന്നെ പത്തോളം പരാതികളാണ് വന്നിരിക്കുന്നത്. ഈ വാര്‍ത്തകളെല്ലാം ആപ്പിളിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വന്‍ പ്രതീക്ഷകളോടെ വിപണിയില്‍ എത്തിയ ഹാന്‍ഡ്‌സെറ്റുകളുടെ വില്‍പന പ്രതിസന്ധിയിലായിട്ടുണ്ട്.

ജപ്പാന്‍, ഗ്രീസ്, കാനഡ, ചൈന, തായ്‌വാന്‍ രാജ്യങ്ങളി നിന്നായി പത്തോളം കേസുകള്‍ വന്നുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഫോട്ടോകള്‍ ആപ്പിളിന് വന്‍ തലവേദയായിട്ടുണ്ട്. ഇതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചാര്‍ജിങ്ങിനിടെ സ്‌ക്രീന്‍ പൊട്ടിപ്പിളര്‍ന്നിരിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top