Big story

ഒമ്പതാം ക്ലാസുകാരിയുടെ പ്രണയം അഴിക്കുള്ളിലായ കഥ



കാഞ്ഞിരംകുളം: ഒന്‍പതാം ക്ലാസുകാരിയുമായുള്ള കട്ടപ്രണയത്തിന് ശേഷം ഒളിച്ചോടിയ പതിനേഴുകാരന്‍ ഒടുവില്‍ അഴിക്കുള്ളിലായി. കാഞ്ഞിരം കുളത്താണ് പ്രണയം ഒടുവില്‍ ജയിലിലേക്കെത്തിയത്. ചാവടി നട സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയും പുല്ലുവിള സ്വദേശിയായ പതിനേഴുകാരനും തമ്മിലുള്ള പ്രണയമാണ് അതിനാടകീയമായ ക്‌ളൈമാക്‌സിലെത്തിയത്. പ്രണയം മൂത്തപ്പോള്‍ ഒളിച്ചോട്ടവും പൊലീസ് അന്വേഷണവും, സംഘര്‍ഷവും വേര്‍പിരിയലും അവസാനം പൊലീസ് കേസില്‍ പ്രതിയുമായി കുട്ടികളുടെ ജയിലിലുമായ അപൂര്‍വ്വകഥ.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ കാമുകനൊപ്പം പെണ്‍കുട്ടി മുങ്ങിയത് വീട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ മൂന്നു മണിയോടെയാണ്. അയല്‍പക്കത്തെ ബന്ധുക്കളോടൊപ്പം ഇവര്‍ അന്വേഷണം തുടങ്ങി. അപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെടാന്‍ ഇവര്‍ തീരുമാനിക്കുന്നു. നേരെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലേക്ക്. രണ്ടുപേര്‍ക്കുമായി പൊലീസും തെരച്ചില്‍ തുടങ്ങി. പെണ്‍കുട്ടിയുടെ ബന്ധത്തെ കുറിച്ച് അറിയാവുന്ന ബന്ധുക്കള്‍ പതിനേഴുകാരന്റെ വീട്ടിലേക്ക് പൊലീസ് അകമ്പടിയോടെ എത്തുന്നു. ഇരുവരും അവിടെയുണ്ടെന്ന് മനസിലായി.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബൈക്കിലാണ് കമിതാക്കള്‍ ഒന്നിച്ച് വീട്ടിലെത്തിയത്. സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയ പതിനേഴുകാരന്റെ മാതാവും സഹോദരിയുമാകട്ടെ ഇതൊന്നും അറിഞ്ഞതുമില്ല. വലിയ ബഹളം കേട്ടാണ് ഇവര്‍ എണീറ്റത്. നോക്കുമ്പോള്‍ വീടിന് മുന്നില്‍ പൊലീസും കുറെയാളുകളും. കാര്യം തിരക്കിയപ്പോഴാണ് കാമുകിയുമായി മകന്‍ ഇവിടെയെത്തിയെന്ന് അറിയുന്നത്. പിടികൂടി സ്റ്റേഷനിലെത്തിക്കാനുള്ള പൊലീസ് ശ്രമത്തെ പതിനേഴുകാരന്‍ ചെറുത്തു. രണ്ട് പൊലീസുകാര്‍ക്ക് കാമുകന്റെ മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു. ഒടുവില്‍ ബലപ്രയോഗത്തിലൂടെ തന്നെ കീഴ്‌പ്പെടുത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു.

ഏറെനാളായുള്ള പ്രണയമായിരുന്നു എന്ന് പൊലീസിനു മനസ്സിലായി. ക്ലാസില്‍ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങുന്നതെങ്കിലും കയറുന്നത് വല്ലപ്പോഴും മാത്രം. ബൈക്കില്‍ കറങ്ങി നടക്കുന്നത് പലരും കണ്ടിരുന്നു. ഒരുദിവസം വീടിന് മുന്നില്‍ വരെ ബൈക്കില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ശാസിച്ചെങ്കിലും ബനധം തുടര്‍ന്നു. കാമുകന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതോടെയാണ് അര്‍ദ്ധരാത്രിയില്‍ മുങ്ങാനുള്ള പദ്ധതിയൊരുങ്ങിയത്. ഇങ്ങനെയാണ് ബൈക്കില്‍ വീട്ടുകാര്‍ അറിയാതെ കടന്നത് . അതിന്റെ വരും വരാഴ്കയൊന്നും ആലോചിച്ചില്ല.

പൊലീസ് ഇരുവരുടെയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തി. പെണ്‍കുട്ടിക്ക് 14. കാമുകന് 17. വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കൃത്യനിര്‍വഹണത്തിന് തടസം വരുത്തി പൊലീസിനെ ആക്രമിച്ചു. രണ്ട് കുറ്റങ്ങളും പതിനേഴുകാരന് മേല്‍ ചുമത്തി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top