Tech

ഇനി വിമാന യാത്രകള്‍ പേടി സ്വപ്നമാകും !



ഇനിയുള്ള കാലങ്ങളില്‍ വിമാന യാത്രകള്‍ അത്ര സുഖകരമാകില്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍.
ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനയുമാണ് വിമാനത്തിലെ യാത്ര പേടി സ്വപ്നമാക്കി മാറ്റുകയെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കി മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനായി ഉയരുന്ന നിര്‍ദ്ദേശം. റീഡിംങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. 205080 കാലമാകുമ്പോഴേക്കും നിലവിലെ സാങ്കേതിക വിദ്യയില്‍ മുന്നോട്ടുപോയാല്‍ വിമാനയാത്രയിലെ കുലുക്കങ്ങള്‍ പേടിപ്പിക്കും വിധം വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.
യൂറോപ്പിനും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലൂടെയും യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരിക. യൂറോപ്പിലെ ആകാശ കുലുക്കം 2050 ആകുമ്പോഴേക്കും 160 ശതമാനവും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലെ ആകാശപാതകളിലെ കുലുക്കം 180 ശതമാനവുമാണ് വര്‍ധിക്കുക. ഈ കണക്കുവെച്ച് കുറഞ്ഞത് വിമാനയാത്രകളിലെ പരിക്കുകള്‍ ഈ വര്‍ഷമാകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നും കണക്കാക്കുന്നു.

രാജ്യാന്തരതലത്തല്‍ തന്നെ ആകാശ കുലുക്കം വര്‍ധിക്കുകയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. പോള്‍ വില്യംസ് പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കൂടി കൂടുതല്‍ രൂക്ഷമാകുന്നതോടെ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണ് ഏക രക്ഷാമാര്‍ഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top