Crime

കാമുകന്റെ സഹായത്തോടെ 36കാരി ഭര്‍ത്താവിനെയും 3 മക്കളെയും കൊന്നു.



ജയ്പൂര്‍: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ 36 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 46കാരനായ ഭര്‍ത്താവിനെയും മൂന്ന് മക്കളെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്. കാമുകനുമായുള്ള അവിഹിതബന്ധം പുറത്തറിഞ്ഞതിനെ തുടര്‍ന്നാണ് 36കാരിയായ സന്തോഷ് ഈ ക്രൂരകൃത്യത്തിന് ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവം പുറത്തു അറിയാതിരിക്കാന്‍ ഭാര്യ ആദ്യം ഭര്‍ത്താവിനേ കൊലപ്പെടുത്തി. തുടര്‍ന്ന് കാമുകനുമായുള്ള പുതു ജീവിതം തുടങ്ങാന്‍ സ്വന്തം മക്കളേ കൊലപ്പെടുത്തി, രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. അല്‍വാറിലെ ത്വയ്‌ക്കോണ്ടോ കോച്ച് സന്തോഷ് ഷര്‍മ എന്ന യുവതിയാണ് പിടിയിലായത്.

ഭര്‍ത്താവ് ജോലിക്കായി പുറത്ത് പോകുമ്പോള്‍ ആയിരുന്നു കാമുകനുമായുള്ള സല്ലാപം. കഴിഞ്ഞ ദിവസം സുഖമില്ലാത്ത മൂലം അവധി എടുത്ത് പെട്ടെന്ന് വീട്ടില്‍ വന്ന ഭര്‍ത്താവ് കണ്ടത് ഭാര്യയും കാമുകനുമായുള്ള ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. സന്തോഷയുടെ 3 കുട്ടികളേയും ഭര്‍ത്താവിനേയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. മാത്രമല്ല ഇതിനു സാക്ഷിയായിരുന്ന ഭര്‍ത്താവിന്റെ സഹോദരിയുടെ മകനേയും കൊന്നു.അവധിക്കാലം ചിലവിടാന്‍ വന്നതായിരുന്നു ഭര്‍ത്താവിന്റെ സഹോദരീ പുത്രന്‍.

ഭര്‍ത്താവ് ബന്‍വാരി ലാല്‍ ഷര്‍മ (45), മക്കളായ അമാന്‍ (17), ഹാപ്പി (15), അജ്ജു (12), ഭര്‍ത്താവിന്റെ സഹോദരിയുടെ മകന്‍ നിക്കി (10) എന്നിവരാണ് കൊല്ലപ്പെട്ടത്.കാമുകനെ സ്വന്തമാക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിനേയും നാല് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തുകയായിരുന്നു. ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സന്തോഷയെ പോലീസ് പിടികൂടിയത്. എല്ലാവരേയും കൊലപ്പെടുത്തി കാമുകനേ വിവാഹം കഴിച്ച് പുതിയ ജീവിതം ആയിരുന്നു യുവതി പ്ലാന്‍ ചെയ്തത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top