Gulf

അടച്ചിട്ട മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിക്കുന്നു; എന്നെ ഇവര്‍ കൊല്ലും സൗദിയില്‍ നിന്ന് കണ്ണീരുമായി സഹായമഭ്യര്‍ത്ഥിച്ച് യുവതിയുടെ വീഡിയോ



റിയാദ്: വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ യുവതി.
സൗദിയില്‍ കടുത്ത തൊഴില്‍ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന യുവതിയുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കരഞ്ഞുകൊണ്ട് സഹായമഭ്യര്‍ത്ഥിക്കുകയാണ് യുവതി.സൗദിയിലെ ദവാദ്മി നഗരത്തില്‍ അടിമയെപ്പോലെ പണിയെടുക്കുയാണെന്നും തൊഴിലുടമകളുടെ കൊടിയ പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും ഇരയാകുകയാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.

ഒരു വര്‍ഷം മുന്‍പ് സൗദി അറേബ്യയിലെത്തിയ പഞ്ചാബി യുവതിയാണ് കൊടിയ പീഢനം നേരിടുന്നതായി വ്യക്തമാക്കിയത്. പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത്മാനോടാണ് യുവതി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

തന്റെ ജീവന്‍ പോലും അപകടത്തിലാണെന്നും എന്നെ സ്വന്തം മകളെപോലെ കണ്ട് തന്നെ രക്ഷിക്കാന്‍ ഇടപെടണമെന്നും യുവതി ആവശ്യപ്പെടുന്നു. തൊഴിലുടമ ശാരീരികമായി പീഡിപ്പിക്കുകയാണെന്നും അടച്ചിട്ട മുറിയില്‍ ഭക്ഷണം പോലും നല്‍കാതെയാണ് പീഡനമെന്നും യവതി പറയുന്നു. നാട്ടിലുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എനിക്ക് ജീവിക്കണം. എന്നെ കൊല്ലാന്‍ പോലും ഇവര്‍ മടിക്കില്ലെന്ന ഭയമുണ്ട്. എങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്നും എന്നെ രക്ഷിക്കണം.

പഞ്ചാബില്‍ നിന്നുള്ള ഒരാളും ഇനി സൗദി അറേബ്യയിലേക്ക് ജോലിക്ക് വരരുതെന്നും യുവതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത്രയേറെ പീഡനമാണ് ഇവിടെ നടക്കുന്നത്.
അതേസമയം യുവതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത്മാനും പ്രതികരണം നടത്തിയിട്ടില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top