Kerala news

ആദ്യമായി ലൈംഗീക പീഡനം നടത്തിയത് കെ സി വേണുഗോപാല്‍; നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇങ്ങനെ ഉപയോഗിക്കുന്നു



കൊച്ചി: ആദ്യമായി ലൈംഗീകമായി പീഡിപ്പിച്ചത് മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാലാണെന്ന് സരിത എസ് നായര്‍. അതേ സമയം സാമ്പത്തീകമായി ചൂഷണം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയുടെ ടിമുകളായിരുന്നു. നാരദ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് സരിതാ നായര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി ബലാത്സംഗം ചെയ്തു എന്ന് പറയുന്നത് പലരും വിശ്വസിക്കുന്നില്ല എന്ന ചോദ്യത്തിന് റേപ്പ് എന്നതിന് ഒരുപാട് അര്‍ത്ഥമുണ്ട് എന്നായിരുന്നു സരിതാ നായര്‍ മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിലെത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് അവിടെ വച്ച് സരിതാ നായര്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതെന്ന് മൊഴി നല്‍കിയിരുന്നു.

കെസി വേണുഗോപാലാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. അത് നമ്മള്‍ സബ്ജക്ടാക്കലല്ല വിഷയമെന്ന് സരിത പറഞ്ഞു. ഓരോരുത്തര്‍ തമ്മിലുള്ള വൈരാഗ്യംപോലും മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ച് തീര്‍ക്കുന്ന നടപടികള്‍വരെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയെ അല്ല കുറ്റം പറയുന്നത്. തര്‍ക്കത്തിനുപോലും ഫോണ്‍ റേപ്പ് നടത്തുന്ന കൂട്ടമാണത്.

കെസി വേണുഗോപാല്‍ എന്താണെന്ന് എന്റെ വിഷയമല്ല. എനിക്ക് രാഷ്ട്രീയമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. അയാളെത്ര ഉയര്‍ന്നയാളായാലും എനിക്കൊരു വിഷയമല്ല. പക്ഷെ കെസി വേണുഗോപാലിന്റെ മുന്നില്‍ ഞാനൊന്നുമല്ല. അയാളിത്തരക്കാരനാണ്. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ അടുത്തുണ്ട്. ഇഷ്ടത്തോടെയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്‌നമെന്നും സരിത കുട്ടിചേര്‍ത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top