Kerala news

ജനകീയ നായകന്‍ അഴിക്കുള്ളിലേയ്ക്ക്; കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുഗം അവസാനിക്കുന്നു



തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ ജനപ്രിയ മുഖമയിരുന്ന ഉമ്മന്‍ ചാണ്ടി ബലാത്സംഗ കേസില്‍ കുടുങ്ങുന്നതോടെ കോണ്‍ഗ്രസില്‍ അവസാനിക്കുന്നത് പുതുപ്പളിക്കാരുടെ ജനകീയനും കോണ്‍ഗ്രസിന്റെ ജനപ്രിയനുമായ ഉമ്മന്‍ ചാണ്ടിയുഗം.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയക്കും മകന്‍ ചാണ്ടി ഉമ്മനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും വെറം തട്ടിപ്പുകാരിയുടെ വാക്കുകളെന്ന തരത്തില്‍ കോണ്‍ഗ്രസുകാര്‍ പ്രതിരോധം തീര്‍ത്തിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലുള്ള ജനകീയനായ നേതാവിനെതിരെ ലൈംഗീക ആരോപണം ഉന്നയിക്കുന്നത് ബ്ലാക്‌മെയില്‍ ചെയ്യാനാണെന്നും ജനം വിശ്വസിച്ചു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ തെളിവെടുപ്പില്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ ശക്തമായതോടെ സത്യം പുറംലോകമറിഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ സരിതാ എസ് നായരെ ചാണ്ടി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പിതൃതുല്ല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ ഇടപെടല്‍ ഞെട്ടലുണ്ടാക്കിയെന്ന് സരിത പറയുന്നു. പിന്നീട് സരിതയെഴുതിയ കത്തില്‍ ഇതേ സ്ഥലത്ത് വച്ചുതന്നെ ചാണ്ടി ഉമ്മനും ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഒന്നേമുക്കാല്‍ കോടിയോളം രൂപ ഉമ്മന്‍ ചാണ്ടി കൈക്കൂലിയായി വാങ്ങിയതിന്റെ തെളിവുകളും ചാണ്ടിയുടെ കുരുക്ക് മുറുക്കി.

ബാലാത്സംഗകേസിലും അഴിമതിയിലും വിചാരണ നേരിടുന്നതോടെ ഉമ്മന്‍ ചാണ്ടി ചിലപ്പോള്‍ അഴിക്കുള്ളിലാകും. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നാണം കെടുത്തിയ വന്‍അഴിമതി ലൈംഗീക വേട്ടയില്‍ പങ്കാളിയായ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ വനവാസത്തിനും ഇത് വഴിവെയ്ക്കും.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top